തിരുവല്ല : മലയാള കാവ്യരംഗത്ത് നിസ്തുലമായ സംഭാവന അടയാളപ്പെടുത്തിയ കവിയായിരുന്നു ജി. കുമാരപിള്ളയെങ്കിലും വേണ്ടത്രരീതിയിൽ അത് ചർച്ച ചെയ്യപ്പെട്ടോയെന്നു ആദ്യേഹത്തിന്റെ ജന്മശ താബ്ദി വർഷത്തിലെങ്കിലും സാഹിത്യ ലോകം ചർച്ച ചെയ്യണമെന്ന് പ്രശസ്ത സിനിമ സംവിധായകൻ കവിയൂർ ശിവപ്രസാദ് ആവശ്യപ്പെട്ടു. കാവ്യരംഗത്തു മാത്രമല്ല, സാമുഹ്യ സാംസ്‌കാരിക രംഗത്തും വലിയ സംഭാവനകൾ നൽകി. തനിക്കു ശരിയെന്നു തോന്നുന്ന കാര്യത്തിന് വേണ്ടി അവസാനനിമിഷം വരെ പോരാടിയ വ്യക്തി യായിരുന്നു കുമാര പിള്ളയെന്നും ആദ്യേഹം പറഞ്ഞു.
പ്രൊഫ. ജി. കുമാര പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി. കുമാര പിള്ള ജന്മശതാബ്ദി ആഘോഷ സമാപനത്തിന്റെ ഉൽഘാടനവും അനുസ്മരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു ആദ്യേഹം. ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. പി. എസ്. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു.
പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്, പഞ്ചായത്ത് അംഗം അശ്വതി രാമചന്ദ്രൻ, കെ. ഭാസ്കരൻ നായർ, പെരിങ്ങര രാജഗോപാൽ, രമേശ് ഇളമൺ, പദ്മജ ദേവി. എസ്,പി. ജി. പ്രസന്നകുമാർ, ഡോ. റാണി. ആർ. നായർ, ആർ. ഭാസി, മനു കേശവ് തുടങ്ങിവർ പങ്കെടുത്തു.