Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗെയിൽ പൈപ്പ്...

ഗെയിൽ പൈപ്പ് ലൈൻ: തകർന്ന റോഡുകൾ ഉടൻ പുനസ്ഥാപിക്കും

ആലപ്പുഴ:  മണ്ഡലത്തിൽ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കുഴിയെടുത്തതിനെ തുടർന്ന് തകർന്ന റോഡുകൾ എത്രയും വേഗത്തിൽ പുനസ്ഥാപിക്കാൻ തീരുമാനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഗെയിൽ അധികൃതരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് നടപടി.

എഡിഎം ആശ സി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊമ്മാടി മുതൽ എസ് ഡി വി വരെയുള്ള ഭാഗത്തെ തകർന്ന റോഡുകൾ 5 മീറ്റർ വീതിയിൽ  ടാർ ചെയ്ത് പുനസ്ഥാപിക്കുമെന്ന് ഗെയിൽ അധികൃതർ അറിയിച്ചു. ഇതിന് മുന്നോടിയായി പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ചേർന്ന് സംയുക്ത പരിശോധന നടത്തും.

മണ്ണഞ്ചേരി, ആര്യാട് പഞ്ചായത്തുകളിലെ റോഡുകൾ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മാർച്ച് 10 നു മുമ്പ് പഞ്ചായത്ത് അധികൃതരുമായി ഗെയിൽ ഉദ്യോഗസ്ഥർ സംയുക്ത യോഗം നടത്തി തീരുമാനമെടുക്കും. മറ്റു പഞ്ചായത്തുകളിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരുമായി കൂടിയാലോചന നടത്തണമെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ റോഡുകൾ പൂർവസ്ഥിതിയിലാക്കണമെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചോദ്യപേപ്പറുകളുടെ കുറവ് മൂലം പരീക്ഷ നടത്തിപ്പിൽ തടസം നേരിടും എന്ന വാർത്തകൾ തെറ്റ് : പരീക്ഷാ കമ്മീഷണറുടെ കാര്യാലയം

തിരുവനന്തപുരം : എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടി പൂർത്തീകരിച്ചിട്ടില്ല എന്ന വിധത്തിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷാഭവൻ മുഖേന...

ശബരിമലയിൽ മോഹൻലാൽ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരം പരസ്യമായത് വിവാദമാകുന്നു : മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമലയിൽ നടൻ മോഹൻലാൽ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരം പരസ്യമായത് വിവാദമാകുന്നു. മമ്മൂട്ടിയുടെ പേരിൽ താൻ നടത്തിയ വഴിപാട് വിവരം ശബരിമലയിലെ ദേവസ്വം ജീവനക്കാർ ചോർത്തിയെന്നാണ് മോഹൻലാലിൻ്റെ ആക്ഷേപം. എന്നാൽ വഴിപാട്...
- Advertisment -

Most Popular

- Advertisement -