തിരുവനന്തപുരം : അഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ് കേരളത്തിലെത്തുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വെളുപ്പെടുത്തിയത്. യേശുദാസ് കേരളത്തിലേക്ക് വരുന്നത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് സംഗീതാസ്വാദകര്‍.
വര്‍ഷങ്ങളായി യേശുദാസിന്റെ സംഗീതകച്ചേരിയോടെയാണ് സൂര്യ ഫെസ്റ്റിവലിന് തുടക്കം കുറിച്ചിരുന്നത്. ഇക്കുറി ഒക്ടോബര്‍ ആദ്യം യേശുദാസിന്റെ സംഗീത കച്ചേരിയോടെയാണ് സൂര്യ ഫെസ്റ്റിവല്‍ ആരംഭിക്കുക.
ശ്രീനാരായണ ഗുരു ദേവന്റെ ജാതിഭേദം മതദ്വേഷം എന്ന വരികള്‍ പാടി 1961 നവംബര്‍ 14ന് തുടങ്ങിയതാണ് ആ സംഗീത യാത്ര.
എട്ടുതവണ ദേശീയ പുരസ്‌കാരം, 24 തവണ കേരള സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു. മറ്റു സംസ്ഥാനങ്ങളും ആദരിച്ചു. പന്ത്രണ്ട് സിനിമകളില്‍ പാടി അഭിനയിച്ചു. 1975 ല്‍ പദ്മശ്രീ, 2002 ല്‍ പദ്മഭൂഷണ്‍, 2017 ല്‍ പദ്മവിഭൂഷണ്‍ ബഹുമതികൾ ഏറ്റുവാങ്ങി.