Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsജൻഡർ പദവി...

ജൻഡർ പദവി പഠന റിപ്പോർട്ട്‌  പ്രകാശനം ചെയ്തു

പത്തനംതിട്ട:  ജില്ലാ വനിത ശിശു വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ല പഞ്ചായത്ത് വാർഷിക പദ്ധതി 2025-26 ന്റെ ഭാഗമായ ജൻഡർ പദവി പഠന റിപ്പോർട്ട്‌  “സമേതം”  പ്രകാശനം പത്തനംതിട്ട മാർ യൗസേബിയോസ് ഹാളിൽ   നടന്നു. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് എബ്രഹാം  പ്രകാശന കർമ്മം നിർവഹിച്ചു. ജില്ല പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജിജി മാത്യു  അധ്യക്ഷനായി.

വനിത ശിശുവികസന ഓഫീസർ കെ വി ആശാമോൾ,  ജില്ല പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സി. കെ ലതാ കുമാരി, ജില്ല പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ആർ. അജയകുമാർ,  ജില്ല പഞ്ചായത്ത്‌ കോഴഞ്ചേരി ഡിവിഷൻ അംഗം സാറ തോമസ്,  ആസൂത്രണ സമിതി അംഗം എം വി രമാ ദേവി, പത്തനംതിട്ട എൻ എച് എം ആശ കോർഡിനേറ്റർ ഡോ. അമല മാത്യു എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അതിരപ്പള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടിവെച്ചു

തൃശ്ശൂർ : അതിരപ്പള്ളിയിൽ മസ്തകത്തില്‍ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു. നാല് ആനകൾക്കൊപ്പം ചാലക്കുടിപ്പുഴയുടെ കരയിലുള്ള മുളങ്കാട്ടിലാണ് ആനയെ ആദ്യം കണ്ടെത്തിയത്. കൂട്ടം മാറിയ വേളയിലാണ് ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള...

നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം : 3 സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

പത്തനംതിട്ട : പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം...
- Advertisment -

Most Popular

- Advertisement -