Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅത്യാധുനിക സൗകര്യങ്ങളോടെയുള്ള...

അത്യാധുനിക സൗകര്യങ്ങളോടെയുള്ള ജനറൽ ആശുപത്രി കെട്ടിടം ഓഗസ്റ്റിൽ തുറക്കും –  എം എൽ എ

ആലപ്പുഴ: നിർമ്മാണം പൂർത്തിയാക്കിയ ആലപ്പുഴ ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടം ഓഗസ്റ്റിൽ തുറക്കുമെന്ന് എച്ച് സലാം എംഎൽഎ. മുഴുവൻ ഔട്ട് പേഷ്യന്റ് വിഭാഗവും ഇവിടേക്ക് മാറ്റും. കെട്ടിട നിർമാണം പൂർത്തിയായെങ്കിലും ഉപകരണങ്ങളും ഫർണീച്ചറും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാക്കിയ ശേഷം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റിൽ നടത്താമെന്ന് എം.എൽ.എ യോഗത്തിൽ പറഞ്ഞു.

ജനറൽ ആശുപത്രിയിൽ ചേർന്ന ആശുപത്രി ഉപദേശക സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഫാർമസി, ലാബ്, റേഡിയോളജി വിഭാഗങ്ങളുൾപ്പെടെ നിലവിൽ പ്രവർത്തിച്ചുവരുന്ന  എല്ലാ  ഓ.പിയും പുതിയ കെട്ടിടത്തിലേക്ക് മാറും.  എം.ആർ.ഐ, മാമോഗ്രാം, എക്‌സ് റേ എന്നിവയുടെ ഇൻസ്റ്റലേഷൻ നടപടികൾ തുടരുകയാണ്. സി.റ്റി, അൾട്രാ സൗണ്ട് ഉൾപ്പടെയുള്ള അത്യാധുനിക സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ഉണ്ടാകും. പുതിയ ഒ.പി.ബ്ലോക്ക് നിർമാണത്തിന് 117 കോടി രൂപയാണ് ഉൾപ്പെടുത്തിയിരുന്നത്.

കെട്ടിട നിർമാണം പൂർത്തീകരിച്ച് കെട്ടിടം കൈമാറിയിട്ടുണ്ട്. മെഷീനറിയുടെ സ്ഥാപന നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം ഇരട്ടക്കൊലക്കേസ് : പ്രതി അമിത് പിടിയിൽ

കോട്ടയം : കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിലെ പ്രതി അസം സ്വദേശി അമിത് ഉറാങ്ങ് പിടിയിൽ. തൃശ്ശൂർ മാളയിൽനിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. അസമില്‍ നിന്നുള്ള അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമിൽ നിന്നാണ്...

പാലക്കാട് റെയ്‌ഡ്‌ : എസ്.പി ഓഫീസിലേക്ക് യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം

പാലക്കാട് : പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്‌ഡിൽ പ്രതിഷേധിച്ച് എസ്.പി ഓഫീസിലേക്ക് യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി.എസ്‍ പി ഓഫീസ്...
- Advertisment -

Most Popular

- Advertisement -