Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsനിക്ഷേപ തട്ടിപ്പിൽ...

നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ ജി ആൻഡ് ജി ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ  രൂപീകരിച്ചു

പത്തനംതിട്ട : ജി ആൻഡ് ജി ഫൈനാൻസിയേഴ്സുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ ജി ആൻഡ് ജി ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ (ജിഐഡബ്ല്യുഎ) രൂപീകരിച്ചു

454  നിക്ഷേപകർ ഇതിനോടകം സംഘടനയിൽ അംഗങ്ങളായി സംഘടന രജിസ്റ്റർ  ചെയ്തതായും സ്ഥാപന ഉടമകൾക്കെതിരേ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു

നിക്ഷേപത്തട്ടിപ്പു കേസിൽ പ്രതികളായ സിന്ധു നായർ, ലേഖ ലക്ഷ്മി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും ഇവരെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ സ്വാധീനവും ചില ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദവും മൂലമാണെന്ന് അസോസിയേഷൻ ആരോപിച്ചു. 

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരുവർക്കും നിർണായക പങ്കുണ്ട്. ഒന്നും രണ്ടും പ്രതികൾ റിമാൻഡിൽ കഴിയുന്നതിനാൽ  നിക്ഷേപത്തട്ടിപ്പിൽ നിന്നും രക്ഷനേടാനുള്ള ചരടുവലികൾ ഇപ്പോഴും തുടരുന്നത് മൂന്നും നാലും പ്രതികളുടെ നേതൃത്വത്തിലാണ്

പുല്ലാട് സ്വർണക്കടയിലേതടക്കമുള്ള വസ്തുവകകൾ ഇത്തരത്തിൽ മാറ്റിയിട്ടുണ്ട്. കേസിൽ ഉൾപ്പെട്ടെ ഗോപാലകൃഷ്ണന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന വീടും സ്ഥലവും നിക്ഷേപകരിൽ പലരും വ്യക്തിപരമായും വൈശ്യ ബാങ്ക് ഉൾപ്പെടെയും അറ്റാച്ച് ചെയ്തു നോട്ടീസ് പതിച്ചതാണ്. കോടതിയിൽ നിന്നും തീർപ്പാകുന്നതുവരെ ഈ വസ്തുക്കളിൽ ഏതെങ്കിലും തരത്തിലുള്ള നടത്തിപ്പുകൾ ഉണ്ടായാൽ ശക്തമായി നേരിടും.  

തെള്ളിയൂർ വൃശ്ചിക വാണിഭവുമായി ബന്ധപ്പെട്ട സ്ഥലം ഗോപാലകൃഷ്ണൻ കൈവശം വച്ച് നടത്തിപ്പിനു ശ്രമിച്ചാൽ ശക്തമായി നേരിടാനും അസോസിയേഷൻ തീരുമാനിച്ചു. ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പാട്ടത്തിനു വ്യാപാരം അനുവദിച്ചാൽ തടയും.  നിക്ഷേപകരെ വഞ്ചിച്ചശേഷം ഇപ്പോഴും തങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കാനും ക്രയവിക്രയം അടക്കം നടത്താനുമുള്ള  ശ്രമമാണ് പ്രതികൾ നടത്തുന്നതെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അസോസിയേഷൻ ആരോപിച്ചു

അസോസിയേഷൻ പ്രസിഡന്‍റ് കെ.എം. മാത്യു പുല്ലാട്,  വൈസ് പ്രസിഡന്‍റ് ദാനിയേൽ തോമസ്, ജനറൽ സെക്രട്ടറി കെ.വി. വർഗീസ്, ട്രഷറാർ അജയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് മഴ തുടരും : രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,...

ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നു: വനിത കമ്മിഷന്‍

ആലപ്പുഴ: ഗാര്‍ഹിക പീഡന പരാതികള്‍ കൂടി വരുന്നതായും ലിംഗസമത്വം സംബന്ധിച്ച ബോധവല്‍ക്കരണം കുട്ടികളില്‍ നിന്നു തന്നെ തുടങ്ങണമെന്നും വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജെന്‍ഡര്‍പാര്‍ക്ക് ഹാളില്‍ നടത്തിയ ജില്ലാതല...
- Advertisment -

Most Popular

- Advertisement -