Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിന്...

ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച് ഗുണ്ടകൾ: രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച് ഗുണ്ടകൾ. സിറ്റി സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷമീറിനെയാണ് പെരുമാതുറ സ്വദേശി ഷാനിഫർ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാൾഡ് (28) എന്നിവർ ചേർന്ന് മർദിച്ചത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. കഠിനംകുളം സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽപെട്ട ഷാനിഫർ പതിനെട്ടോളം കേസുകളിലെ പ്രതിയാണ്. വധശ്രമം ഉൾപ്പെടെയുള്ള കേസുകൾ ചുമത്തിയാണ് പ്രതികളെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് ഷമീർ പുതുക്കുറിച്ചിയിലുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ഷമീറിന്‍റെ വാഹനത്തിന്‍റെ ഹോൺ അടിച്ചത് മുന്നിലൂടെ ബൈക്കിൽ പോവുകയായിരുന്ന പ്രതികൾ ചോദ്യംചെയ്തതിനു ശേഷമാണ് മർദനം തുടങ്ങിയത്.

‘ഞങ്ങൾ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകൾ ആണ്, ഞങ്ങളുടെ പിന്നിൽ വന്നു ഹോൺ അടിക്കാൻ നീ ആരെടാ’ എന്ന് ചോദിച്ചു കൊണ്ടായിരുന്നു മർദ്ദനം. പ്രതികൾ വാഹനത്തിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഷമീറിനെ കുത്താൻ ശ്രമിക്കുകയും മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശക്തമായ മഴയ്ക്ക് സാധ്യത : 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്ക്ക് സാധ്യത.5 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ വടക്കൻ ജില്ലകളിലാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി,...

പുണ്യം പൂങ്കാവനം പദ്ധതി നിർത്തലാക്കാൻ ഹൈക്കോടതി ഉത്തരവ്

പത്തനംതിട്ട: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി നിർത്തലാക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ പേരിൽ വ്യാപക പണപ്പിരിവ് നടന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. പൊലീസിന്റെ റിപ്പോർട്ടിന്മേൽ നടുക്കം രേഖപ്പെടുത്തിയ കോടതി നടപടി സ്വീകരിക്കാൻ സർക്കാരിന്...
- Advertisment -

Most Popular

- Advertisement -