Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഭിന്നശേഷിയുള്ളവർക്ക് സർക്കാർ...

ഭിന്നശേഷിയുള്ളവർക്ക് സർക്കാർ ആജീവനാന്ത പിന്തുണ നൽകും: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം : സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കലാപ്രതിഭകളുടെ സംസ്ഥാന ആർട്ട് ഗ്രൂപ്പായ അനുയാത്ര റിഥം ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു തിരുവനന്തപുരം ലുലു മാളിൽ ഉദ്ഘാടനം ചെയ്തു. ഗർഭാവസ്ഥ മുതൽ ഭിന്നശേഷി വ്യക്തികളെ സഹായിക്കുന്ന പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു .

കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലും സംയുക്തമായി രണ്ടു ഘട്ടമായി നടപ്പിലാക്കിയ ടാലന്റ്‌ സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസെബിലിറ്റീസ് എന്ന പദ്ധതി വഴി കലാ സാഹിത്യ മേഖലകളിൽ കഴിവും പ്രാഗത്ഭ്യവും തെളിയിച്ചിട്ടുള്ള ഭിന്നശേഷിക്കാരിൽ നിന്ന് മികവാർന്ന പ്രകടനം കാഴ്ചവെച്ച 28 പ്രതിഭകളെ ഉൾപ്പെടുത്തിയാണ് അനുയാത്ര റിഥം ഒരുക്കിയത്.

കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ഭിന്ന ശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്‌സൺ ജയഡാളി, നർത്തകി മേതിൽ ദേവിക, സിനിമാ താരങ്ങളായ സന്തോഷ് കീഴാറ്റൂർ, പ്രിയങ്ക, ജോബി തുടങ്ങിയവർ സംബന്ധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുള വള്ളസദ്യ വഴിപാടുകൾ ജൂലൈ 13 മുതൽ ഒക്ടോബർ 2 വരെ

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യ വഴിപാടുകൾ ജൂലൈ 13 മുതൽ ഒക്ടോബർ 2 വരെ ആറന്മുളയിൽ നടക്കും. വള്ളസദ്യകൾക്കുള്ള ബുക്കിംഗ് 300 കടന്നതായും ഒരുക്കങ്ങൾ ആരംഭിച്ചതായും പ്രധാന സംഘാടകരായ പള്ളിയോട സേവാ...

ഒക്ടോബർ 3-ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു : ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്

ന്യൂഡൽഹി : ഒക്ടോബർ 3-ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചതായി ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അറിയിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ആഘോഷങ്ങൾ പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് ബോർഡ് പ്രസ്താവനയിൽ...
- Advertisment -

Most Popular

- Advertisement -