Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎല്ലാവർക്കും ശുദ്ധമായ...

എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക സർക്കാർ ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ

ആലപ്പുഴ : എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വളവനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം നടന്ന ചടങ്ങിൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഉന്നതതല ജലസംഭരണിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശുദ്ധജലസ്രോതസ്സുകൾ ഏറ്റവും കുറവുള്ള പ്രദേശങ്ങളാണ് ആലപ്പുഴയിലേത്. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജലവിഭവ വകുപ്പിന്റെ പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ  കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ കഴിയുമെന്നും പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലായിടത്തും കുടിവെള്ള കണക്ഷനുകൾ സ്ഥാപിക്കുന്നതിനൊപ്പം അതിന്റെ നിർമ്മാണ ഘട്ടങ്ങളിൽ റോഡുകൾക്ക് ഉൾപ്പെടെ സംഭവിക്കുന്ന തകരാറുകൾ പരിഹരിക്കാനുള്ള തുക കൂടി വകയിരുത്തിയാണ് ഓരോ പദ്ധതിയും സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. കുടിവെള്ളം ഓരോ ജനതയുടെയും മൗലികാവകാശമാണെന്ന് കണ്ട് ഇത്തരം പദ്ധതികൾക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് എംഎൽഎ പറഞ്ഞു. ഉന്നതതല ജലസംഭരണിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ മണ്ണഞ്ചേരി നിവാസികൾക്ക് ഏറ്റവും മികച്ച കുടിവെള്ളം തന്നെ ലഭ്യമാകുമെന്നും എംഎൽഎ പറഞ്ഞു.

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ജലവിതരണത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി വളവനാട് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം 12 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജലസംഭരണി, മൂന്ന് ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല സംഭരണി, ഗ്രാമപഞ്ചായത്തിൽ 105 കിലോ മീറ്റർ വിതരണ ശൃംഖല എന്നിവ സ്ഥാപിക്കുന്നതിനും റോഡ് പുനർനിർമാണ പ്രവൃത്തികൾക്കുമായി കിഫ്ബി പദ്ധതി വഴി 49.32 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. 2026 മാർച്ച് മാസത്തോടുകൂടി പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് : അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത

കോട്ടയം : സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 10 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്...

പുല്ലാട് എസ്.എൻ.ഡി.പി.ശാഖ സർവ്വമത തീർത്ഥാടക വിശ്രമകേന്ദ്രം നിർമ്മിക്കുന്നു

കോഴഞ്ചേരി : മതസൗഹാർദ്ദത്തിൻ്റെ സന്ദേശം നൽകി സർവ്വ മത തീർത്ഥാടകർക്കായി വിശ്രമകേന്ദ്രം ഒരുങ്ങുന്നു. പുല്ലാട് 4294-ാം നമ്പർ എസ് എൻ ഡി പി ടൗൺ ശാഖയാണ് നൂതന ആശയവുമായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ശബരിമല, മഞ്ഞനിക്കര ,മാരാമൺ,...
- Advertisment -

Most Popular

- Advertisement -