Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsKannurഗോവിന്ദച്ചാമി ജയിൽ...

ഗോവിന്ദച്ചാമി ജയിൽ ചാടി : രക്ഷപെട്ടത് കണ്ണൂർ ജയിലിൽ നിന്ന്

കണ്ണൂർ : ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി.കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് തടവുചാടിയത്. വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു .

ഇന്ന് പുലർച്ചെയാണ് ഇയാൾ ജയിൽ ചാടിയത് എന്നാണ് നിഗമനം.രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്. അതീവ സുരക്ഷയുള്ള പത്താം നമ്പർ ബ്ലോക്കിലെ സെല്ലിൽ ഗോവിന്ദച്ചാമി ഒറ്റയ്ക്കായിരുന്നു. സെല്ലിന്റെ അഴികൾ മുറിച്ചു മാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. തുണി ചേർത്ത് കെട്ടിയാണ് ഇയാൾ ജയിൽ മതിലിന് പുറത്തേക്ക് ചാടിയതെന്നാണ് വിവരം.ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് 126 ഇടങ്ങളില്‍ മോക് ഡ്രിൽ നടന്നു

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്ത് 126 ഇടങ്ങളില്‍ മോക് ഡ്രിൽ നടന്നു .രാജവ്യാപകമായി 244 ജില്ലകളിലാണ് മോക്ക്ഡ്രില്‍ നടന്നത്. അതിർത്തിയിലെ സംഘർഷത്തിന്റെ നാളുകളിൽ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ...

കോട്ടയത്ത് വാഹനാപകടത്തിൽ 2 പേർ മരിച്ചു: ഒരാളുടെ നില ഗുരുതരം

കോട്ടയം: എം സി റോഡിൽ കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്മോൻ ജെയിംസ് (43),കൊല്ലാട്...
- Advertisment -

Most Popular

- Advertisement -