പാലക്കാട് : തമിഴ്‌നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ മുത്തശ്ശിയും മൂന്നുവയസ്സുള്ള പേരക്കുട്ടിയും മരിച്ചു .വാട്ടർഫാൾ എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസല(54), കൊച്ചുമകൾ ഹേമശ്രീ(3) എന്നിവരാണ് കൊല്ലപ്പെട്ടത്.പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്.ഇവർ രാത്രി കിടന്നുറങ്ങുന്നതിനിടെ പുറത്ത് വന്ന കാട്ടാന ജനല്‍ തകര്‍ത്ത് ആക്രമിച്ചു .അഞ്ച് പേർ വീട്ടില്‍ ഉണ്ടായിരുന്നു .പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും കാട്ടാന എടുത്ത് എറിയുകയായിരുന്നു .






