Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപ്രണയത്തെച്ചൊല്ലി തര്‍ക്കം...

പ്രണയത്തെച്ചൊല്ലി തര്‍ക്കം : എരുമേലിയിൽ കുടുംബത്തിലെ മൂന്നുപേർ പൊള്ളലേറ്റ് മരിച്ചു

കോട്ടയം : എരുമേലിയിൽ കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റ് മരിച്ചത് മകളുടെ പ്രണയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിൽ .എരുമേലി ശ്രീനിപുരം പുത്തൻപുരയ്ക്കൽ ശ്രീജ (സീതമ്മ– 48), ഭർത്താവ് സത്യപാലൻ (53), മകൾ അഞ്ജലി (29) എന്നിവരാണു മരിച്ചത്. മകൻ അഖിലേഷ് (ഉണ്ണിക്കുട്ടൻ –25) പൊള്ളലേറ്റു ചികിത്സയിലാണ് .

ഗൾഫിൽ നഴ്സായി ജോലി ചെയ്തിരുന്ന അഞ്ജലി കഴിഞ്ഞ ദിവസമാണു ജോലിസ്ഥലത്തുനിന്നു വീട്ടിലെത്തിയത്.ഇന്നലെ രാവിലെ അഞ്ജലിയുമായി പ്രണയത്തിലായിരുന്ന യുവാവ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി ഇവരുടെ വീട്ടിൽ എത്തി അഞ്ജലിയെക്കൂട്ടി പോകാൻ ശ്രമിച്ചെന്നും തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായെന്നും പറയുന്നു. ഇയാൾ പോയതിന് ശേഷം കുടുംബാംഗങ്ങൾ തമ്മിൽ വഴക്കുണ്ടാകുകയും ശ്രീജ പെട്രോൾ‌ ഒഴിച്ചു സ്വയം തീകൊളുത്തിയെന്നുമാണ് സൂചന .

ശ്രീജയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു മൂന്നുപേർക്കും പൊള്ളലേറ്റത്. അഖിലേഷാണ് അച്ഛനെയും സഹോദരിയെയും വീടിനുള്ളിൽനിന്നു പുറത്തെത്തിച്ചത്.ശ്രീജ സംഭവസ്ഥലത്തു വച്ചും സത്യപാലനും അഞ്ജലിയും ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം-തുറവൂര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 21 (തഴാപ്പ് ഗേറ്റ്) ഒക്ടോബര്‍ 7 ന് രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മൂന്ന് മണിക്കൂര്‍ സമയത്തേക്ക്...

പാലക്കാട്ട് കോഴിഫാമില്‍ വന്‍ തീപിടുത്തം : 3000 കോഴി കുഞ്ഞുങ്ങൾ വെന്തു ചത്തു

പാലക്കാട് : പാലക്കാട്ട് മണ്ണാർക്കാട് കോഴിഫാമില്‍ വന്‍ തീപിടുത്തം.3000 കോഴി കുഞ്ഞുങ്ങൾ വെന്തു ചത്തു.മണ്ണാർക്കാട് കോട്ടോപ്പാടം കണ്ടമംഗലത്ത് അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് ഇന്നലെ രാത്രി 10.30 യ്ക്ക് അഗ്നിബാധ...
- Advertisment -

Most Popular

- Advertisement -