Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsഭക്ഷണത്തിൽ വിഷം...

ഭക്ഷണത്തിൽ വിഷം കലർത്തി വയോധികയേ കൊലപ്പെടുത്തിയ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ

പാലക്കാട് : ഭക്ഷണത്തിൽ വിഷം കലർത്തി മണ്ണാർക്കാട് കരിമ്പുഴ സ്വദേശി നബീസയെ (71) കൊലപ്പെടുത്തിയ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവുശിക്ഷ.ഒന്നാം പ്രതി ബഷീർ (33), രണ്ടാം പ്രതി ഫസീല(27) എന്നിവരെയാണ് മണ്ണാർക്കാട് കോടതി ശിക്ഷിച്ചിരിക്കുന്നത്. പ്രതികൾ രണ്ട് ലക്ഷം രൂപ വീതം പിഴയും ഒടുക്കണം.

2016 ജൂണ്‍ 23-നാണു നബീസ കൊല്ലപ്പെട്ടത്. 22 ന് നബീസയെ മകളുടെ മകനായ ബഷീർ താമസിക്കുന്ന മണ്ണാർക്കാട് നമ്പിയംകുന്നിലെ വാടകവീട്ടിലേക്കു കൊണ്ടുപോയി ഭക്ഷണത്തിലൂടെയും ബലമായും വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ് .പിറ്റേദിവസം പുലര്‍ച്ചെ മൃതദേഹം കാറില്‍ കൊണ്ടുപോയി ആര്യമ്പാവ് റോഡിലെ ചെട്ടിക്കാട് ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തിനു സമീപത്തെ സഞ്ചിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും മൊബൈൽ ഫോണും കണ്ടെടുത്തിരുന്നു. എഴുതാൻ അറിയാത്ത നബീസയുടെ ആത്മഹത്യാ കുറിപ്പാണ് പ്രതികളിലേക്ക് എത്തിച്ചത്. ദൃക്സാക്ഷികളില്ലാത്ത കൊലപാതകത്തിൽ ശാസ്ത്രീയ തെളിവുകളാണ് നിർണ്ണായകമായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ. വി. നാരായണൻ ഐഎസ്ആർഒ മേധാവിയാകും

ബെംഗളൂരു : ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസിന്റെ മേധാവിയായ ഡോ. വി. നാരായണൻ ഐഎസ്ആർഒ മേധാവിയാകും.നിലവിലെ ചെയർമാൻ എസ്. സോമനാഥിന്റെ കാലാവധി ജനുവരി 14ന് കഴിയുന്നതിനാലാണ് മാറ്റം. ഡോ. വി.നാരായണനെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും...

തൃശൂർ മാറ്റത്തിൻ്റെ സൂചന നൽകി : കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള ചരിത്രത്തിലാദ്യമായി താമര ചിന്ഹത്തില്‍ ഒരു സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത് മാറ്റത്തിന്‍റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തില്‍ ബിജെപി ജയിക്കില്ലെന്ന വലിയ പ്രചാരണത്തിന് കനത്ത തിരിച്ചടിയാണ്...
- Advertisment -

Most Popular

- Advertisement -