ചങ്ങനാശേരി: മതേതരമൂല്യങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലത്ത് പ്രാദേശിക കൂട്ടായ്മകളും റസിഡന്റ്‌സ് അസോസിയേഷനുകളും മത മൈത്രിയുടെ കാവല്‍ക്കാരാകണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. ചങ്ങനാശേരി റസിഡന്റ്‌സ് അസോസിയേഷന്‍ താലൂക്ക് സമിതി സംഘടിപ്പിച്ച ഓണാഘോഷ മത മൈത്രീ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പ്രസിഡന്റ് സാലി അനൂബ് അധ്യക്ഷനായി.
പ്രത്യാശ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നശ്ശേരി, എസ് എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, പുതുര്‍ പള്ളി ഇമാം ഷിഫാര്‍ കൗസരി എന്നിവര്‍ മത മൈത്രീ സന്ദേശം നല്‍കി, വൈസ് പ്രസിഡന്റ് ശ്രീനിവാസന്‍ കക്കുഴി, ജന. സെക്രട്ടറി ജി. ലക്ഷ്മണന്‍, സിബിച്ചന്‍ പ്ലാമൂട്ടില്‍, ജസ്റ്റിന്‍ ബ്രൂസ്, മധുര സലീം, കെ.ജെ.ജയിംസ്, പി.റ്റി തോമസ്, നിസാം യൂസഫ്, നന്ദ കിഷോര്‍, പി.കെ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
ജി. ലക്ഷമണന്‍, ഡോ. ടോണിയ ജോണ്‍, പിയ നെല്‍സണ്‍, പി.കെ. കൃഷ്ണന്‍, ഫ്രാന്‍സിസ് ജോസഫ്, രമാ നടേശന്‍ എന്നിവരെ ആദരിച്ചു. മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരം നല്‍കി. കലാഭവന്‍ താജിന്റെ നേതൃത്വത്തില്‍ കലാസന്ധ്യ നടന്നു.






