ചെന്നൈ : ലോക ചെസ് ചാമ്പ്യനായി മടങ്ങിയെത്തിയ ദൊമ്മരാജു ഗുകേഷിന് ജന്മനാട്ടിൽ വൻസ്വീകരണം.ലോക ചാമ്പ്യനെ സ്വീകരിക്കുന്നതിനായി നിരവധി പേരാണ് ചെന്നൈ വിമാനത്താവളത്തിൽ എത്തിചേർന്നത്.തമിഴ്‌നാട് സ്‌പോർട്‌സ് ഡെവലപ്‌മെൻ്റ് അതോറിറ്റിയും വേലമ്മാൾ സ്കൂളിലെ അധ്യാപകരും ചേർന്ന് ഗുകേഷിനെ സ്വീകരിച്ചു. നാട്ടിലെത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും എല്ലാവരും തനിക്ക് വളരെയധികം ഊർജ്ജം നൽകിയെന്നും ഗുകേഷ് പ്രതികരിച്ചു.