Tuesday, April 15, 2025
No menu items!

subscribe-youtube-channel

HomeEducationഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്...

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 2024-25 അധ്യയന വർഷത്തെ കോഴ്സിന്റെ അടിസ്ഥാന യോഗ്യത അംഗീകൃത സർവ്വകലാശാല ബിരുദമാണ്. നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്ധർ, വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്സ് തുടങ്ങിയിരിക്കുന്നത്.

ജി.എസ്.ടി നിയമം, ചട്ടം, അക്കൗണ്ടിങ് എന്നിവയിൽ നൈപുണ്യം നേടുന്നതിനും, ടാക്സ് പ്രാക്ടീഷണർ ആകുന്നതിലേക്കുമുള്ള വൈദഗ്ധ്യം നേടുന്നതിനും സഹായകരമാകുന്ന രീതിയിലാണ് ഈ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്ന ഒരു വർഷത്തെ കോഴ്സിൽ 180 മണിക്കൂർ പരിശീലനമാണ് (ഓൺലൈൻ/ ഓഫ് ലൈൻ) ഉൾപ്പെടുത്തിയിട്ടുള്ളത്.

വിദ്യാർഥികൾ, സർക്കാർ – അർധസർക്കാർ – പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരന്മാർ എന്നിവർ ഉൾപ്പെട്ട 13 വിഭാഗങ്ങൾക്ക് ഫീസിൽ ആകർഷകമായ ഇളവുകളുണ്ട്. കോഴ്സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ ഗിഫ്റ്റ് വെബ്സൈറ്റിൽ (www.gift.res.in) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2596980, 9746972011, 9995446032. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 15.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സന്നിധാനത്ത് കളരി അഭ്യാസം അവതരിപ്പിച്ച്‌ ചാവക്കാട് വല്ലഭട്ട കളരിസംഘം

ശബരിമല : നീണ്ട 42 വർഷമായി അയ്യപ്പന് മുൻപിൽ കളരി അഭ്യാസം അവതരിപ്പിച്ച്‌ ചാവക്കാട് വല്ലഭട്ട കളരിസംഘം. കൃഷ്‌ണദാസ് ഗുരുക്കളുടെ ശിക്ഷണത്തിൽ 14 പേര് അടങ്ങുന്ന സംഘമാണ് സന്നിധാനത്ത് ശ്രീ ധർമ്മ ശാസ്താ...

മോസ്‌കോയില്‍ ഭീകരാക്രമണം; 60 പേര്‍ കൊല്ലപ്പെട്ടു

മോസ്‌കോ: റഷ്യയുടെ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ 60 പേര്‍ കൊല്ലപ്പെട്ടു.നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ 40 ഓളം പേരുടെ നില ഗുരുതരമാണ്.ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയായിരുന്നു 5...
- Advertisment -

Most Popular

- Advertisement -