തിരുവല്ല : എംജിഎം ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗം സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച (09) ഗുരുവന്ദന സമ്മേളനം സംഘടിപ്പിക്കും. ഹയർ സെക്കൻ്ററി വിഭാഗത്തിൽ സേവനം അനുഷ്ഠിച്ച അധ്യാപകരേയും അനധ്യാപകരേയും ചടങ്ങിൽ ആദരിക്കും.
ഉച്ചയ്ക്ക് 1.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉത്ഘാടനം ചെയ്യും. ഇടുക്കി ഭദ്രാസനാധിപൻ സഖറിയ മാർ സേവേറിയോസ് മുഖ്യപ്രഭാഷണവും ആദരവും നടത്തും.