തിരുവനന്തപുരം : പാതി വില തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് പന്ത്രണ്ടിടത്ത് ഇ.ഡി റെയ്ഡ്. കോൺഗ്രസ് നേതാവ് ലാലി വിൻസന്റിന്റെ കൊച്ചിയിലെ വീട്ടിലും ഒന്നാംപ്രതി അനന്തുകൃഷ്ണൻ,സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ എന്നിവരുടെ ഓഫീസുകളിലും വീടുകളിലും പരിശോധന നടക്കുകയാണ്. നേരത്തെ തട്ടിപ്പിന് ഇരയായവരുടെ മൊഴി ഇ.ഡി എടുത്തിരുന്നു. 159 കോടി രൂപയുടെ ഇടപാട് നടന്നുവെന്നാണ് പ്രാഥമികാന്വേഷണത്തിൽ ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. ഇ.ഡിയുടെ കൊച്ചി ഓഫിസാണ് പുലർച്ചെ മുതൽ റെയ്ഡ് നടത്തുന്നത്.