Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴ:...

ശക്തമായ മഴ: മൂഴിയാർ ഡാമിൻറെ മൂന്ന് ഷട്ടറുകളും തുറന്നു

പത്തനംതിട്ട: മൂഴിയാർ ജലസംഭരണിയുടെ മൂന്നു ഷട്ടറുകളും തുറന്നതിനാൽ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. ഒരു സാഹചര്യത്തിലും നദിയിൽ ഇറങ്ങരുത്. ഗേറ്റ് ഒന്നും മൂന്നും 10 സെൻ്റീ മീറ്റർ വീതവും ഗേറ്റ് രണ്ട് 30 സെൻ്റീ മീറ്റർ വീതവുമാണ് തുറന്നിരിക്കുന്നത്.  ഇന്ന് രാത്രി  9.15 വരെയുള്ള  കണക്ക്  അനുസരിച്ച് 192.30 മീറ്റർ ആണ്  ഡാമിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററുമാണ്.

തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയരും. കക്കാട്ടാറിന്റെയും  മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെ ഇരുകരകളിൽ താമസിക്കുന്നവർ  ജാഗ്രത പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴയ്ക്ക് ശമനം : മത്സ്യബന്ധനത്തിന് തടസമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേ സമയം മലയോര ജില്ലകളിൽ ഒറ്റപ്പെട്ട...

തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ ജലോത്സവം 20 ന്

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ ജലോത്സവം സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് 3 ന് പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ നടക്കും. ഉച്ചയ്ക്ക് 2 ന് ക്ഷേത്രത്തിൽ നിന്ന്‌ കരകം, താലപ്പൊലി, വാദ്യഘോഷങ്ങളുടെ...
- Advertisment -

Most Popular

- Advertisement -