Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsമുണ്ടകൈ ,ചൂരൽ...

മുണ്ടകൈ ,ചൂരൽ മല പ്രദേശങ്ങളിൽ കനത്ത മഴ : ജാഗ്രതാ നിർദേശം

വയനാട് : ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടകൈ ,ചൂരൽ മല പ്രദേശങ്ങളിൽ കനത്ത മഴ. പുന്നപുഴയിൽ ഒഴുക്ക് ശക്തമായി. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചെയും കനത്ത മഴയാണ് പ്രദേശങ്ങളില്‍ ലഭിച്ചിട്ടുള്ളത്. ബെയ്‌ലി പാലത്തിനു സമീപത്തെ റോഡിലും വെളളം കയറി. മുണ്ടക്കൈ മേഖലയിൽ വലിയ ശബ്‍ദം കേട്ടതായി നാട്ടുകാർ പറയുന്നു. പുന്നപ്പുഴയിലൂടെ മരങ്ങളും പാറക്കല്ലുകളും ഒഴുകിയെത്തി.എന്നാൽ ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുളയില്‍ ചായക്കട ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: ആറന്മുള കോട്ടയ്‌ക്കകത്ത് ചായക്കട ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി സ്വദേശി ബിജുവാണ് (55) മരിച്ചത്. ചായക്കടക്കുള്ളില്‍ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യാ...

സന്നിധാനത്ത് നിന്ന് രാജവെമ്പാലയെ പിടികൂടി

ശബരിമല: സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപത്ത് നിന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടി. ഞായറാഴ്ച രാവിലെ 10 നാണ് വനം വകുപ്പ് ഉദ്യോഗസ്ഥ൪ പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ റെസ്ക്യൂവ൪മാരുടെ നേതൃത്വത്തിൽ...
- Advertisment -

Most Popular

- Advertisement -