Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsകനത്ത മഴ...

കനത്ത മഴ : 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടാണ്‌.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും നദീതീരങ്ങളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും നിന്നും ആളുകൾ മാറി താമസിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കഷ്ടപ്പാടുകളെ അതിജീവിക്കാൻ പ്രാപ്തമാക്കുന്നതാണ് വചന കേൾവി: ഫാ. ജേക്കബ് മഞ്ഞളി

തിരുവല്ല : ദൈവ സാന്നിധ്യം  കഷ്ടപ്പാടുകളെ അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കുമെന്ന് ഫാ. ജേക്കബ് മഞ്ഞളി പറഞ്ഞു. ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മോർ സേവേറിയോസിന്റെ അധ്യക്ഷതയിൽ തിരുവല്ല വിജയ...

കനത്ത മഴ : കോട്ടയത്ത് ഉരുൾപൊട്ടൽ

കോട്ടയം : കനത്ത മഴയെത്തുടർന്ന് കോട്ടയം ഭരണങ്ങാനത്ത്‌ ഉരുൾപൊട്ടലുണ്ടായി. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു.ആളപായമില്ല. വലിയ രീതിയിലുള്ള കൃഷിനാശം ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്. ജില്ലയിലെ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്,...
- Advertisment -

Most Popular

- Advertisement -