Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് കനത്ത...

സംസ്ഥാനത്ത് കനത്ത മഴ തുടരും : 5 ജില്ലകളിൽ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളി ഓറഞ്ച് അലർട്ട് ആണ് . മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ കണ്ണൂർ, പാലക്കാട്, വയനാട് ജില്ലകളിലെ പ്രഫഷൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കോഴിക്കോടും കാസർകോടും കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. ഇടുക്കിയിൽ ദേവികുളം താലൂക്കിലെയും ചിന്നക്കനാൽ പഞ്ചായത്തിലെയും പ്രഫഷൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു .

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടൽ പ്രക്ഷുബ്ദമാകാനും സാധ്യത ഉണ്ട്. കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala State Lotteries Results 19-03-2024:Sthree Sakthi Lottery Result

1st Prize Rs.7,500,000/- (75 Lakhs) SD 519006 (NEYYATTINKARA) Consolation Prize Rs.8,000/- SA 519006 SB 519006 SC 519006 SE 519006 SF519006 SG 519006 SH 519006 SJ 519006 SK...

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി: യാത്രക്കാർ കുടുങ്ങി

കൊച്ചി :സംസ്ഥാനത്ത്‌ മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതോടെ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി. ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. അബുദാബി, ഷാര്‍ജ, മസ്‌കറ്റ്, ദുബായ് എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്....
- Advertisment -

Most Popular

- Advertisement -