Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ശക്തമായ മഴയ്ക്കും,...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും, തീര പ്രദേശങ്ങളില്‍ കടലാക്രമണത്തിനും സാധ്യത : കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തെക്കന്‍ തമിഴ്നാടിനും മാന്നാര്‍ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയര്‍ന്നതലത്തില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴ കനക്കാന്‍ കാരണം.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളില്‍ കടലാക്രമണത്തിനു സാധ്യതയുണ്ട്. 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശിയടിച്ചേക്കും. കടലില്‍ ഉയര്‍ന്ന തിരമാലകളും രൂപപ്പെട്ടേക്കാം.

കേരള – കര്‍ണാടക ലക്ഷദ്വീപ് തീരത്ത് ഏഴാം തീയതി വരെ മീന്‍പിടിത്തം വിലക്കി. തെക്കന്‍ തമിഴ്‌നാടിനു മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തില്‍ പടിഞ്ഞാറന്‍ – വടക്ക് പടിഞ്ഞാറന്‍ കാറ്റും ശക്തമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results: 24-06-2024 Win Win W-775

1st Prize Rs.7,500,000/- (75 Lakhs) WR 600639 (PATHANAMTHITTA) Consolation Prize Rs.8,000/- WN 600639 WO 600639 WP 600639 WS 600639 WT 600639 WU 600639 WV 600639 WW 600639 WX...

വനവാതുക്കര ശ്രീ മഹാദേവ – ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ  ഉത്രം മഹോത്സവത്തിന് കൊടിയേറി

ചെങ്ങന്നൂർ: വനവാതുക്കര ശ്രീ മഹാദേവ - ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം മഹോത്സവത്തിന് കൊടിയേറി.തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് ചടങ്ങുകൾ നടന്നത് . മാർച്ച് 18 ന് രാത്രി 7....
- Advertisment -

Most Popular

- Advertisement -