ന്യൂഡൽഹി : ഡൽഹിയിൽ കനത്ത മഴ. നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡൽഹി–എൻസിആർ മേഖലയിൽ മഴ ശക്തമായത്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അഞ്ചാം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളക്കെട്ടിൽ വീണ് ഒരു സ്ത്രീയും കുഞ്ഞും മരിച്ചു . നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.വിമാന സർവീസുകളെയും മഴ ബാധിച്ചു.ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങാനിരുന്ന പത്തോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.