പത്തനംതിട്ട : ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. സീതത്തോട്ടിൽ മരം വീണ് വീട് തകർന്നു. രണ്ട് വയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു.
സീതത്തോട് സ്വദേശി ശ്യാമളയുടെ വീടിന് മുകളിലേക്ക് റബർ മരം വീണാണ് വീട് തകർന്നത്. വീടിൻ്റെ മേൽക്കൂര പൂർണമായും തകർന്നു.
വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരു 2 വയസുകാരിയ്ക്ക് സമീപം മരക്കഷണങ്ങൾ പതിച്ചെങ്കിലും കുട്ടി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടുകാർ പുറത്തേക്ക് മാറിയതിനാൽ വൻ അത്യാഹിതം ഒഴിവായി.
പന്തളം, നാരങ്ങാനം, ചെറുകോൽ, നീർവിളാകം എന്നിവിടങ്ങളിലും ശക്തമായ കാറ്റിൽ മരങ്ങൾ വീണ് നാശനഷ്ടം ഉണ്ടായി