Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsNationalഭീകരരെ സഹായിച്ചു...

ഭീകരരെ സഹായിച്ചു : സുരക്ഷാസേനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നദിയിൽചാടിയ ആൾ മുങ്ങിമരിച്ചു

ശ്രീനഗർ : കശ്മീരില്‍ ഭീകരവാദികള്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളും നല്‍കിയ യുവാവ് സുരക്ഷാസേനയുടെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ മുങ്ങിമരിച്ചു .കുൽ​ഗാം സ്വദേശിയായ 23-കാരൻ ഇമിതിയാസ് അഹമ്മദാണ് മരിച്ചത്. ഇയാൾ ഒഴുക്കിൽപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഭീകരരെ സഹായിച്ചതിന് കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഭീകരർക്ക് ഭക്ഷണവും താമസവും ഒരുക്കി കൊടുത്തതായി ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു.ഭീകരരുടെ ഒളിത്താവളത്തിലേക്ക് സുരക്ഷാസേനയെ എത്തിക്കാമെന്ന് സമ്മതിച്ച യുവാവ് ഝലം നദിയുടെ പോഷകനദിയായ വേഷ്‌വയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വായന പക്ഷാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും

തിരുവല്ല : പെരിങ്ങര ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വായന പക്ഷാചരണം തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയുള്ള വി.കെ. മിനികുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രതിനിധി രമ്യ.ജി.നായർ അദ്ധ്യക്ഷയായി. വിദ്യാരംഗം കലാ...

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് 32 കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വട്ടിയൂർക്കാവിൽ സ്കൂൾ വാൻ കുഴിയിലേക്ക് വീണ് 32 കുട്ടികൾക്ക് പരിക്ക്.ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം .സെന്‍റ് സാന്താസ് സ്കൂളിലേക്ക് വന്ന വാഹനമാണ് കുഴിയിലേക്ക് വീണത്. കുട്ടികളെ ഇറക്കാനായി റിവേഴ്സ്...
- Advertisment -

Most Popular

- Advertisement -