ടെൽ അവീവ് : ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ .കഴിഞ്ഞ ദിവസം ലെബനീസ് തലസ്ഥാനമായ ബയ്റുത്തിനു തെക്ക് ദഹിയെയിലെ ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഹിസ്ബുല്ല ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഹിസ്ബുള്ളയുടെ തലവനായിരുന്നു ഹസ്സൻ നസറുള്ള. ഇന്നലെ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 4 കെട്ടിടസമുച്ചയങ്ങൾ തകർന്നടിഞ്ഞിരുന്നു.ആക്രമണത്തിൽ ഹസ്സൻ നസ്രള്ളയുടെ മകൾ സൈനബ് നസ്രള്ള കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.