Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsഹിന്ദു ഏകതാസമ്മേളനം...

ഹിന്ദു ഏകതാസമ്മേളനം ജനുവരി 14 മുതല്‍

തൃശൂര്‍ : വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ യുവതീ യുവാക്കളെ സംഘടിപ്പിച്ച് ഹിന്ദു ഏകതാസമ്മേളനം സംഘടിപ്പിക്കുവാന്‍ മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ യോഗം തീരുമാനിച്ചു. യുവാക്കള്‍ക്കായി ഭാരതീയ സംസ്‌കൃതിയെ സംബന്ധിച്ച വ്യത്യസ്ത മത്സരങ്ങള്‍ സംഘടിപ്പിക്കും.

വര്‍ഷം മുഴുവന്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വനവാസി – ഹരിജന്‍ ഉന്നതികളില്‍ സമ്പര്‍ക്കം നടത്തും. ഇതിനായി സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും സമിതികള്‍ രൂപീകരിക്കും. ശബരിമലയിലും മറ്റ് ക്ഷേത്രങ്ങളിലും നടക്കുന്ന സാമ്പത്തിക കൊള്ളയിലും ക്ഷേത്ര ഭൂമികള്‍ അന്യാധീനപ്പെടുന്നതിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.

ഒക്ടോബര്‍ ഏഴ് മുതല്‍ ഇരുപത്തൊന്ന് വരെ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ നേതൃത്വത്തില്‍ സംന്യാസിമാര്‍ നയിച്ച ധര്‍മസന്ദേശയാത്രയുടെ അവലോകനവും നടന്നു. തൃശൂര്‍ കൈപ്പറമ്പ് സൗത്ത് വൃന്ദാവന്‍ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ മാര്‍ഗദര്‍ശകമണ്ഡലം അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മഹാമണ്ഡലേശ്വര്‍ ആനന്ദവനം, ഭാരതി സ്വാമി, പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മാര്‍ഗദര്‍ശകമണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി വിഷയാവതരണം നടത്തി.

സ്വാമി അധ്യാത്മാനന്ദ സരസ്വതി, വേദാമൃതാനന്ദ പുരി, സ്വാമി അയ്യപ്പദാസ്, കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍, ഹനുമത്പാദാനന്ദ സരസ്വതി, ഡോ. ധര്‍മാനന്ദസ്വാമികള്‍, സ്വാമി നന്ദാത്മജാനന്ദ, സ്വാമി വിശുദ്ധാനന്ദ പുരി, പൂര്‍ണാനന്ദ തീര്‍ത്ഥപാദര്‍, പ്രണവാനന്ദ സരസ്വതി, ദേവ ചൈതന്യാനന്ദ സരസ്വതി, ശുദ്ധവിഗ്രഹ സ്വരൂപ തീര്‍ത്ഥപാദര്‍, ആദിത്യ സ്വരൂപാനന്ദ, പ്രണവസ്വരൂപാനന്ദ, യോഗാനന്ദപുരി, പൂജാനന്ദ പുരി, വിഷ്ണുപ്രിയാനന്ദ പുരി, ശിവപ്രിയാനന്ദ സരസ്വതി, ചിന്മയീ തീര്‍ത്ഥ തുടങ്ങിയ സന്ന്യാസിമാരും ഹിന്ദു സംഘടനാ നേതാക്കളായ എ. ഗോപാലകൃഷ്ണന്‍, സി. ബാബു, ഉണ്ണി, ശ്രീകുമാര്‍, മോഹനന്‍ മേനോന്‍  എന്നിവരും പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ജില്ലയിൽ ക്ഷേത്രങ്ങളിലെ മോഷണങ്ങൾ തുടർക്കഥയാകുന്നു

അടൂർ : പത്തനംതിട്ട ജില്ലയിൽ ക്ഷേത്രങ്ങളിലെ മോഷണങ്ങൾ തുടർക്കഥയാകുന്നു. തിരുവല്ല, കോട്ട -ആറന്മുള, വള്ളിക്കോട് തൃപ്പാറ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ മോഷണങ്ങൾക്ക് പിന്നാലെ ഇന്നലെ(ശനി) രാത്രി മണ്ണടി പഴയകാവ് ദേവീ ക്ഷേത്രത്തിൽ മോഷണം നടന്നു ക്ഷേത്ര...

കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പത്തനംതിട്ട:  മല്ലപ്പള്ളി ചേർത്തോട് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. സുധയെ കൊലപ്പെടുത്തിയ ശേഷം രഘുനാഥ് ജീവനൊടുക്കുകയായിരുന്നു. കുടുംബ വഴക്കാണ് ദാരുണമായ സംഭവത്തിന് കാരണം എന്നാണ് പൊലീസിന്‍റെ...
- Advertisment -

Most Popular

- Advertisement -