Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeHealthചൈനയില്‍ എച്ച്.എം.പി.വി...

ചൈനയില്‍ എച്ച്.എം.പി.വി വൈറസ് പടരുന്നതായി റിപ്പോര്‍ട്ട്

ബീജിംഗ് : കോവിഡിന് ശേഷം വെല്ലുവിളി ഉയർത്തി മറ്റൊരു വൈറസ് ചൈനയിൽ വ്യാപിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. ഹ്യൂമന്‍ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധയിൽ ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉള്‍പ്പടെ ഒന്നിലേറ വൈറസുകള്‍ ചൈനയില്‍ പടരുന്നതായും സോഷ്യൽ മീഡിയ പോസ്റ്റുകളും മറ്റ് മാദ്ധ്യമറിപ്പോർട്ടുകളും പറയുന്നു.

കോവിഡിന് സമാനമായ രീതിയില്‍ പടരുന്ന വൈറസാണ് എച്ച്.എം.പി.വി. ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണിത്.ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് അപകടസാധ്യത കൂടുതൽ. ചൈനയുടെ വടക്കന്‍ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.  എന്നാല്‍ ചൈനയോ ലോകാരോഗ്യ സംഘടനകളോ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമൂഹത്തിന്റെ ആരോഗ്യവളർച്ചയിൽ നേഴ്സ്മാരുടെ സേവനം നിസ്തുലം: റെജി ജോർജ്

തിരുവല്ല : ആരോഗ്യ സംരക്ഷണത്തിൽ നഴ്സുമാരുടെ അചഞ്ചലമായ പ്രതിബദ്ധത അഭിനന്ദനാർഹമാണെന്നും അവരുടെ സമർപ്പണം കാരുണ്യം സേവന സന്നദ്ധത എന്നിവ സൗഖ്യത്തിലേക്കും പുതുജീവനിലേക്കും നയിക്കുമെന്നും  വൈഎംസിഎ ദേശീയ ട്രഷറർ റെജി ജോർജ് പറഞ്ഞു. വൈഎംസിഎ സൗത്ത്...

തൃശൂർ കളക്ടറായി അർജുൻ പാണ്ഡ്യൻ ചുമതലയേൽക്കും

തൃശ്ശൂർ : തൃശൂർ ജില്ലാ കളക്ടറായി അർജുൻ പാണ്ഡ്യൻ ചുമതലയേൽക്കും. തൃശൂര്‍ കലക്ടറായിരുന്ന വി.ആര്‍.കൃഷ്ണ തേജ കേരള കേഡറില്‍ നിന്ന് ആന്ധ്രാ കേഡറിലേക്കു മാറിയതോടെയാണു പുതിയ നിയമനം. നിലവിൽ ചീഫ് സെക്രട്ടറി സ്റ്റാഫ്...
- Advertisment -

Most Popular

- Advertisement -