തിരുവല്ല : വിശ്വകർമ്മ ഐക്യവേദിയും വിശ്വകർമ്മ കലാസംസ്കാരിക വേദിയും ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പുസ്തക ദിനം ആചരിച്ചു. ജില്ലാ ചെയർമാൻ ടി.ആർ ബാലചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു .ലോക പുസ്തക ദിനം പുരസ്കാരം നവ്യ .കെ പ്രമോദിന് നൽകി. കുട്ടികളുടെ അവധിക്കാല ആർട്ട് ബുക്ക് വിതരണം അംഗനവാടി അധ്യാപിക രജനി. പി രാജപ്പൻ നിർവഹിച്ചു.
പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ജില്ലാ പ്രസിഡന്റ് കെ എസ് അശോകൻ ആൽമരം നട്ട് ഉദ്ഘാടനം നിർവഹിച്ചു .അവധിക്കാല പച്ചത്തുരുത്ത് നവീകരണ പദ്ധതിയുടെ ഉദ്ഘാടനം അനിൽ പെരുന്തുരുത്തി നിർവഹിച്ചു .വൃക്ഷത്തൈ വിതരണം ജില്ലാ ജനറൽ സെക്രട്ടറി മനോജ് മുത്തൂർ നിർവഹിച്ചു.തുളസി വനം പദ്ധതി ലതിക രാജേഷ് നിർവഹിച്ചു. ആർദ്രം കൈത്താങ്ങ് പദ്ധതി ഗണേശ് അപ്പുക്കുട്ടൻ നിർവഹിച്ചു. സീഡ് പ്രവർത്തനത്തിന്റെ മഹിളാ വിഭാഗം പ്രസിഡണ്ട് ഷൈലജ മനോജ് ഉദ്ഘാടനം നിർവഹിച്ചു. പഠനം ഒരു മുറം പദ്ധതിയുടെ ഉദ്ഘാടനം സുധാ ഗണേഷ് നിർവഹിച്ചു. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി പ്രമോദ് തിരുവല്ല അധ്യക്ഷത വഹിച്ചു .
കുട്ടികളുടെ അവധിക്കാല സമയങ്ങളിൽ പുസ്തകവായനയിലും പച്ച കൃഷിയിലും പ്രോത്സാഹനങ്ങൾ സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.