തിരുവനന്തപുരം : ആശ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചു. ആശമാര്‍ക്ക് ഓണറേറിയം ലഭിക്കുന്നതിനു നിശ്ചയിച്ചിരുന്ന 10 മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ പിൻവലിച്ച് ഉത്തരവിറക്കിയത്. ആവശ്യങ്ങളിൽ ഒന്നെങ്കിലും അംഗീകരിച്ചതിൽ സന്തോഷമെന്നും സമരം അവസാനിപ്പിക്കില്ലെന്നും ആശാവർക്കർമാർ പ്രതികരിച്ചു.
