Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് ഹോട്ടൽ...

തിരുവനന്തപുരത്ത് ഹോട്ടൽ ഉടമ കൊല്ലപ്പെട്ടു ; 2 ജീവനക്കാർ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിനു സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിന്റെ (60) കൊലപാതകത്തിൽ 2 ജീവനക്കാർ പിടിയിൽ .ഹോട്ടൽ ജീവനക്കാരായ നേപ്പാൾ സ്വദേശി ഡേവിഡ്, അടിമലത്തുറ സ്വദേശി രാജേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് മൊഴി .

ഇടപ്പഴിഞ്ഞിയിലെ വീടിന്റെ പുരയിടത്തിൽ പായ കൊണ്ടു മൂടിയ നിലയിലായിരുന്നു ജസ്റ്റിൻ രാജിന്റെ മൃതദേഹം കണ്ടെത്തിയത് .തൊഴിലാളികളും ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.പോലീസ് പിടികൂടുമ്പോൾ പ്രതികൾ മദ്യലഹരിയിലായിരുന്നു. ജസ്റ്റിൻ രാജിനെ ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ മൊഴി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ മീനഭരണി പൊങ്കാല മഹോത്സവം

തിരുവല്ല: മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ മീനഭരണി പൊങ്കാല മഹോത്സവം നടന്നു. ക്ഷേത്ര മേൽശാന്തി കുളങ്ങരമഠം ടി.ജി. ശങ്കരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൊങ്കാല ചടങ്ങുകൾ നടന്നത്. മഹേഷ് നമ്പൂതിരി കുളങ്ങരമഠം സഹകാർമ്മികത്വം വഹിച്ചു. ക്ഷേത്രത്തിലെ...

അച്ചൻകോവിലാറ്റിൽ  കുളിക്കാനിറങ്ങിയ യുവാവിനെ  കാണാതായി

പത്തനംതിട്ട : അച്ചൻകോവിലാറ്റിൽ ഓമല്ലൂർ ആറാട്ടുപുഴ ഭാഗത്ത് കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഇന്ന് വൈകിട്ടാണ് സംഭവം. ഇലന്തൂർ വാര്യാപുരം സ്വദേശി വിഷ്ണു (27) ആണ് ഒഴുക്കിൽപ്പെട്ടത്. പത്തനംതിട്ട ഫയർ ഫോഴ്സ് യൂണിറ്റിലെ സ്കൂബാ...
- Advertisment -

Most Popular

- Advertisement -