കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം ചെമ്മനംപടിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവന്‍ മോഷ്ടിച്ചു.ഗാന്ധിനഗർ ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടുകാര്‍ മൂന്നാറില്‍ മകന്റെ വീട്ടില്‍പോയ സമയത്താണ് മോഷ്ടാക്കള്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്.
ഇന്നു രാവിലെ വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത് .അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.