Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruകർണാടകയിൽ വൻ...

കർണാടകയിൽ വൻ ബാങ്ക് കവർച്ച ; 59 കിലോ സ്വർണം കവർന്നു

ബെംഗളൂരു : കര്‍ണാടകയില്‍ വന്‍ ബാങ്ക് കവർച്ച.കാനറ ബാങ്കിന്റെ വിജയപുര മംഗോളി ശാഖയിൽ നിന്ന് 58 .98 കിലോഗ്രാം സ്വർണം മോഷണം പോയി.5.20 ലക്ഷം രൂപയും മോഷണം പോയിട്ടുണ്ട് .മെയ് 24-25 വാരാന്ത്യത്തിലാണ് സ്വർണം മോഷണം പോയതായാണ് കരുതുന്നത്.

മേയ് 25-ന് രാവിലെ 11.30-ഓടെ ബാങ്കിലെ ഒരു ജീവനക്കാരനാണ് പ്രധാന ഷട്ടറിന്റെ പൂട്ടും ഗ്രില്ലുകളും തകര്‍ത്തനിലയില്‍ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കവര്‍ച്ച സ്ഥിരീകരിച്ചത്. നഷ്ടപ്പെട്ട സ്വര്‍ണം കണക്കുകൂട്ടി തിട്ടപ്പെടുത്താന്‍ സമയമെടുത്തതായും ഇതേത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കാന്‍ വൈകിയതെന്നുമാണ് വിവരം.

മോഷ്ടാക്കൾ സിസിടിവി എൻവിആർ യൂണിറ്റും അതിലെ ഹാർഡ് ഡിസ്കും നീക്കം ചെയ്തു. വായ്പയ്‌ക്ക് ഈടായി ഉപഭോക്താക്കൾ പണയം വച്ച സ്വർണ്ണമാണ് മോഷ്ടിക്കപ്പെട്ടതെന്നും എട്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെഡിക്കൽ കോളേജ് അപകടം : ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തം. കോട്ടയം മെഡിക്കൽ കോളേജിലേക്കും തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും വിവിധ സംഘടനകൾ പ്രതിഷേധ മാര്‍ച്ച്...

Kerala Lotteries Results 06-09-2025 Karunya KR-722

1st Prize : ₹1,00,00,000/- KD 264265 (IDUKKI) Consolation Prize ₹5,000/- KA 264265 KB 264265 KC 264265 KE 264265 KF 264265 KG 264265 KH 264265 KJ 264265 KK...
- Advertisment -

Most Popular

- Advertisement -