അഹമ്മദാബാദ് : ഗുജറാത്തില്‍ വന്‍ ലഹരിവേട്ട.ഗുജറാത്ത് പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 5,000 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു.അങ്കലേശ്വറിലെ അവ്കർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നിന്നാണ് 518 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തത് .ഈ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഇതുവരെ 1289 കിലോ കൊക്കെയ്നും 40 കിലോ ഹൈഡ്രോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്