Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalഛത്തീസ്ഗഢില്‍ ഐ.ഇ.ഡി...

ഛത്തീസ്ഗഢില്‍ ഐ.ഇ.ഡി സ്‌ഫോടനം : രണ്ട് ജവാൻമാർക്ക് വീരമൃത്യു

ബീജാപൂര്‍ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നക്സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. സ്റ്റേറ്റ് ടാസ്ക് ഫോഴ്സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ലാൽ സാഹു, കോൺസ്റ്റബിൾ സതേർ സിങ്ങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. നാല് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട് .

ടാറെം പൊലീസ് സ്റ്റേഷൻ പരിധിയിലെ മന്ദിമർക വനമേഖലയിൽ ഇന്നലെ രാത്രിയാണ് ഐഇഡി സ്‌ഫോടനം ഉണ്ടായത്. സുരക്ഷാ സേനാംഗങ്ങൾ നക്‌സൽ വിരുദ്ധ ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെ പൈപ്പ് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.പരിക്കേറ്റവർ പ്രദേശത്തെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ മാസവും ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ മാവോവാദികൾ കുഴിച്ചിട്ട ഐ.ഇ.ഡി. പൊട്ടിത്തെറിച്ച് മലയാളി ഉൾപ്പെടെ രണ്ട് സി.ആർ.പി.എഫ്. ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം :  28 പേർക്ക് പരിക്കേറ്റു

കൊച്ചി : ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. എറണാകുളത്ത് ദേശീയ പാതയിൽ കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. മലപ്പുറത്ത് പരിപാടിക്ക് പോയി തിരിച്ച് വരുകയായിരുന്നു ബസ്. ഇന്ന്...

മണ്ണ് കടത്തിയ ടിപ്പറുകൾ പോലീസ് പിടിച്ചതിന് ആത്മഹത്യാശ്രമം നടത്തിയ യുവാവ് മോഷ്ടാക്കളെ സഹായിച്ച കേസിൽ അറസ്റ്റിൽ

പത്തനംതിട്ട : അനധികൃതമായി പച്ചമണ്ണ് കടത്തിയതിനു കീഴ്‌വായ്‌പ്പൂര് പോലീസ് പിടിച്ച  ടിപ്പറുകളുടെ ഉടമസ്ഥനായ യുവാവ് മോഷ്ടാക്കളെ സഹായിച്ച കേസിൽ വീയപുരം പോലീസിന്റെ പിടിയിലായി. മല്ലപ്പള്ളി കുന്നന്താനം ഗോപുരത്തിൽ വീട്ടിൽ ജി എസ് സേതു(29)വാണ്‌ ...
- Advertisment -

Most Popular

- Advertisement -