Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജയരാഘവൻ പത്ത്...

വിജയരാഘവൻ പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടും:  ജി സുധാകരന്‍

ആലപ്പുഴ: ആലപ്പുഴയെ കുറിച്ച് വിജയരാഘന് ഒന്നും അറിയില്ലെന്നും ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടുമെന്നും അമ്പലപ്പുഴിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന്‍ പറഞ്ഞു. അദ്ദേഹം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നേരെ പിടിച്ചു വായിച്ചതുകൊണ്ടാണ് അങ്ങനെ ആയത്. അദ്ദേഹം ഇവിടെ വന്ന് പത്ത് മിനിറ്റ് സംസാരിച്ചാല്‍ തനിക്ക് അയ്യായിരം വോട്ട് കൂടും. അതാ അദ്ദേഹത്തിന്റെ പ്രസംഗം.

അമ്പലപ്പുഴയൊന്നും വിജയരാഘവന് അറിയില്ല. കമ്മിറ്റി കൂടാന്‍ വന്നിട്ടേയുള്ളൂ. നാടിനെ പറ്റി ഒന്നും അറിയില്ല. വിജയരാഘവന്‍ വന്ന് എന്തെങ്കിലും പറഞ്ഞുപോകട്ടെ’ – ജി സുധാകരന്‍ പറഞ്ഞു.മുഖ്യമന്ത്രി ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനമുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ചെറ്റ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് ചെറ്റപ്പുരകളെയാണ്. പതിനെട്ടു വയസുവരെ താന്‍ ജീവിച്ചത് ചെറ്റപ്പുരയിലാണെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി നിഘണ്ടു വായിക്കാത്തതുകൊണ്ട് മലയാളത്തിന്റെ അര്‍ഥഭേദങ്ങള്‍ അറിയില്ല.

സിപിഐ മന്ത്രി പി പ്രസാദിന് ഗുരുത്വമില്ല സിപിഐയിലെ ആരും എനിക്കെതിരെ പറഞ്ഞില്ല. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞില്ല. 6000 വോട്ടിനാണ് പ്രസാദ് ജയിച്ചത്. അത് അയാൾ ഓർത്തില്ല. പ്രസാദിന്റെ വിജയം തുലാസിലാണ്. പ്രസാദിനെതിരെ ഒന്നും പറയാൻ ഉദ്ദേശിച്ചതല്ല. എല്ലാം ക്ഷണിച്ചു വരുത്തുകയാണ്. അല്ലെങ്കിൽ എനിക്കെതിരെ പറയേണ്ട കാര്യമില്ല.

എനിക്ക് പാർലമെന്ററി വ്യാമോഹമുണ്ടെന്നാണ് പറയുന്നത്. പിന്നെ അയാളെന്തിനാ രണ്ടാമത് മത്സരിക്കുന്നത്. ഇതിനെല്ലാം ജനം തിരിച്ചടി കൊടുക്കും. കർഷക തൊഴിലാളികൾക്കൊപ്പംനിന്ന് തങ്കപ്പന്റെ തലവെട്ടിയെടുത്ത സമയത്ത് ഞാൻ താലൂക്ക് സെക്രട്ടറിയാണ്. പ്രസാദ് ആയിരുന്നെങ്കില്‍ മുണ്ടെറിഞ്ഞ് ഓടുമായിരുന്നു വെന്നും അദ്ദേഹം വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കീം 2024 ഫലം പ്രഖ്യാപിച്ചു : ദേവാനന്ദിന്‌ ഒന്നാം റാങ്ക്

തിരുവനന്തപുരം : കീം എന്‍ജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദ് പി നേടി. രണ്ടാം റാങ്ക് മലപ്പുറം സ്വദേശി ഹഫീസ് റഹമാനും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലന്‍...

അമ്പലപ്പുഴയിൽ ജി സുധാകരനെ കോൺഗ്രസ് പിന്തുണച്ചേക്കും

ആലപ്പുഴ : അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങി കോൺഗ്രസ് .ഇവിടെ സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം .ഇന്ന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ സുധാകരനുമായി...
- Advertisment -

Most Popular

- Advertisement -