Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅനധികൃത നിലം...

അനധികൃത നിലം നികത്തൽ: കർശന നടപടിയുമായി ജില്ലാ ഭരണകൂടം: നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെ നിയോഗിച്ചു

ആലപ്പുഴ: ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മറവിൽ വ്യാപകമായി നിലം നികത്തുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ അനധികൃത പ്രവൃത്തികൾ തടയുന്നതിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളുടെ നിരീക്ഷണ ചുമതല ഡി.എം ഡെപ്യൂട്ടി കളക്ടർക്കും, അമ്പലപ്പുഴ, ചേർത്തല, കുട്ടനാട് താലൂക്കുകളുടെ ചുമതല എൽ.എ എൻ.എച്ച് ഡെപ്യൂട്ടി കളക്ടർക്കും നൽകി.

താലൂക്ക് തലത്തിൽ പൊലീസ് പട്രോളിംഗ് ഊർജ്ജിതപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അനധികൃതമായി നിലം നികത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ആലപ്പുഴ ജില്ലാ കളക്ടറേറ്റിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന 0477-2238630 എന്ന നമ്പരിലോ 1077 എന്ന ടോൾ ഫ്രീ നമ്പരിലോ വിളിച്ച് പരാതിപ്പെടാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ത്യയില്‍ വില്‍ക്കുന്ന പുതിയ ഇരുചക്ര വാഹനങ്ങളിൽ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: 2026 ജനുവരി 1 മുതല്‍  ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം...

വഖഫ് ഭേദഗതി നിയമം : മറുപടി നൽകാൻ കേന്ദ്രസർക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ചു

ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമത്തിൽ വിശദമായ മറുപടി നൽകാൻ കേന്ദ്രസർക്കാരിന് ഒരാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചു.നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്നും വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും കോടതി അറിയിച്ചു.  വിഷയത്തിൽ...
- Advertisment -

Most Popular

- Advertisement -