Monday, February 3, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ എ....

പെരിങ്ങരയിൽ എ. റ്റി. എം കൗണ്ടർ വേണം –  ഗോത്ര സംസ്കൃതി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ

തിരുവല്ല : പെരിങ്ങര സെൻട്രൽ ബാങ്ക് കേന്ദ്രമാക്കി ഒരു എ.റ്റി.എം. കൗണ്ടർ തുടങ്ങണമെന്ന്  ഗോത്ര സംസ്കൃതി സോഷ്യൽ സർവ്വീസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. ചാത്തങ്കേരി, കാരയ്ക്കൽ, പെരിങ്ങര. പ്രദേശവാസികൾ കിലോമീറ്ററോളം ദൂരം താണ്ടി വേണം എ.റ്റി.എം.നെ ആശ്രയിക്കാൻ. 

സാധാരണക്കാർക്കു പോലും സാമ്പത്തിക ഇടപാടുകൾ നടത്താൻ എ.റ്റി.എം അത്യന്താപേക്ഷിതമാണെന്നിരിക്കെ,  പ്രായമുള്ളവർക്കും. വില്ലേജ് ,പഞ്ചായത്ത്  ആഫീസ്, എന്നീ സ്ഥാപനങ്ങളിൽ   സർട്ടിഫിക്കറ്റുകൾക്കും, മറ്റാവശ്യങ്ങൾക്കും ദീർഘദൂരം യാത്ര ചെയ്യുക എന്നത് വളരെയെറെ ബുദ്ധിമുട്ടായിരിക്കുകയാണ്.

യോഗത്തിൽ ഏബ്രഹാം തോമസ്, മനു കേശവ്, ബിജു ഗണപതിപ്പറമ്പിൽ, സാം തോമസ്സ്. മനോജ് കളരിക്കൽ, ജോൺ എബ്രഹാം, ബിജുകുമാർ,സി.കെ. ആനന്ദൻ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞു: 4 വയസ്സുകാരൻ മരിച്ചു

പത്തനംതിട്ട :പത്തനംതിട്ട തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് 4 വയസ്സുകാരൻ മരിച്ചു. തമിഴ്നാട് തിരുവണ്ണാമല സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. നാറാണംതോട് മന്ദിരത്തിനു സമീപമാണു വാഹനം മറിഞ്ഞത്. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു...

ക്ഷയരോഗം: കരുതല്‍ വേണം – ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ആലപ്പുഴ : ക്ഷയരോഗത്തിനെതിരെ കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. പരിശോധനകളിലൂടെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെങ്കില്‍ മരണകാരണമായേക്കാവുന്ന രോഗമാണ് ക്ഷയരോഗം,നഖവും മുടിയും ഒഴികെ ശരീരത്തിന്റെ ഏത് അവയവത്തെയും ക്ഷയരോഗം...
- Advertisment -

Most Popular

- Advertisement -