Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് രണ്ടാഴ്‌ചയോളം...

തിരുവനന്തപുരത്ത് രണ്ടാഴ്‌ചയോളം പഴക്കമുള്ള സ്ത്രീയുടെ മൃതദേഹം കടമുറിക്കുള്ളിൽ

തിരുവനന്തപുരം : തിരുവനന്തപുരം തൈക്കാട് കടമുറിക്കുള്ളിൽ രണ്ടാഴ്‌ചയോളം പഴക്കമുള്ള സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. റോയല്‍ സലൂണ്‍ എന്ന ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി ഷീലയുടെ (55) മൃതദേഹമാണ് സ്ഥാപനത്തിനുള്ളിൽ കണ്ടെത്തിയത്.

സ്ഥാപനത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാർഥികള്‍ ദുര്‍ഗന്ധം വന്നതിനെ തുടർന്ന് കെട്ടിടം ഉടമയെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്‌. സ്ഥാപനത്തിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. ശാരീരിക അവശതകളുണ്ടായിരുന്ന ഷീല കഴിഞ്ഞ രണ്ടുവര്‍ഷമായി തൈക്കാട് ബ്യൂട്ടി പാര്‍ലര്‍ നടത്തിവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റവന്യു ജില്ല സ്കൂൾ കലോത്സവം: പാചകശാല ഉണർന്നു

തിരുവല്ല: നാളെ ആരംഭിക്കുന്ന റവന്യു ജില്ല സ്കൂൾ കലോത്സവത്തിനായി ഭക്ഷണശാല ഒരുക്കങ്ങൾ  സജീവമായി. പ്രധാന വേദിക്ക് സമീപം ടി ഡി എം കൺവൻഷൻ ഹാളിൽ ഇനി നാലുനാൾ  കാലാകാരൻമാർക്ക് സദ്യവിളമ്പുന്നത്. നഗരസഭ ചെയർപേഴ്സൺ...

ക്ഷേമപെൻഷൻ : മസ്റ്ററിംഗ് ചെയ്യണം

തിരുവനന്തപുരം : 2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24 നകം വാർഷിക മസ്റ്ററിംഗ് നടത്തണം. അക്ഷയ...
- Advertisment -

Most Popular

- Advertisement -