Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsEranakulamഗര്‍ഭിണിയായ സ്ത്രീയെ...

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം : സസ്പെന്‍ഷനിലായ എസ്എച്ച്ഒയ്ക്ക് വകുപ്പുതല അന്വേഷണം

എറണാകുളം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതിയെ പൊലീസ് സ്റ്റേഷനുള്ളില്‍ മര്‍ദിച്ചതിന്‍റെ പേരില്‍ സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം. സസ്പെൻഷൻ മാത്രം പോരായെന്നും കേസെടുക്കണമെന്നും മർദനമേറ്റ കുടുംബം പറഞ്ഞു. പ്രതാപ ചന്ദ്രനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തേക്ക് വരാനും സാധ്യതയുണ്ട്.

സ്ത്രീത്വത്തെ അപമാനിക്കും വിധമായിരുന്നു എസ് എച്ച് ഒയുടെ പെരുമാറ്റമെന്നും സസ്പെന്‍ഷനൊപ്പം പ്രതാപ ചന്ദ്രനെതിരെ കേസെടുക്കണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. തുടര്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നോര്‍ത്തില്‍ ലോഡ്ജ് നടത്തുന്ന ഷൈമോളും ഭര്‍ത്താവ് ബെഞ്ചോയും വ്യക്തമാക്കി.

2024 ജൂണില്‍ നടന്ന പൊലീസ് അതിക്രമത്തിന്‍റെ ദൃശ്യങ്ങളാണ് ഷൈമോള്‍ ഹൈക്കോടതി ഉത്തരവിലൂടെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ശേഖരിച്ചത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തലാഖ് ചൊല്ലി മൊഴി ചൊല്ലിയ മുസ്ലിം പുരുഷന്റെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം തേടണം: ഹൈക്കോടതി

കൊച്ചി: മുസ്ലിം വ്യക്തിനിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008-ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി. ആദ്യ ഭാര്യ എതിര്‍പ്പ് ഉന്നയിച്ചാല്‍ വിവാഹം രജിസ്റ്റര്‍...

കാർഷിക സെമിനാറും കർഷക അവാർഡു ദാനവും

തിരുവല്ല: മണ്ണിൽ കഠിനാധാനം ചെയ്തും വിള നശിപ്പിക്കുന്ന വന്യമ്യഗങ്ങളോട് പോരാടിയും കർഷകർ ഉത്പ്പാദിപ്പിക്കുന്ന കാർഷിക ഉല്പന്നങ്ങൾക്കു അടിസ്ഥാന വില നിശ്ചയിച്ചു നൽകി കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾ  പരിഹരിക്കണമെന്നും  അവർക്കു മാന്യമായി ജീവിക്കുന്നതിന് സാഹചര്യം...
- Advertisment -

Most Popular

- Advertisement -