ശബരിമല : നിലയ്ക്കലിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ്ഐയെ മദ്യപിച്ച് ബഹളം വച്ച് തീർഥാടകർക്ക് ശല്യം സൃഷ്ടിച്ചതിനെ തുടർന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു.
മലപ്പുറം എംഎസ് പിയിലെ എസ് ഐ ബി. പത്മകുമാറാണ് വെള്ളി രാത്രി 11.30 ന് നിലയ്ക്കലിലെ ഹോട്ടൽ ജീവനക്കാരെയും അവിടെ എത്തിയ ഗബരിമല തീർഥാടകരെയും അസഭ്യം പറഞ്ഞത്. പരാതി ലഭിച്ചതിനെ തുടർന്ന് ഡിവൈഎസ്പി സ്ഥലത്ത് എത്തി കസ്റ്റഡിയിൽ എടുത്തു.
വൈദ്യ പരിശോധനയിൽ എസ് ഐ മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് ഇയാളെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. എസ്ഐയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു