ലണ്ടൻ : യുകെയിലെ വെസ്റ്റ് മിഡ്‌ലാൻഡിൽ 20 കാരിയായ ഇന്ത്യൻ വംശജ ബലാത്സംഗത്തിനരയായി.ശനിയാഴ്ചയാണ് സംഭവം .ബ്രിട്ടീഷ് പൗരനായ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു.വംശീയ വിദ്വേഷം മൂലമുള്ള ആക്രമണമാണെന്ന് പൊലീസ് പറഞ്ഞു.പഞ്ചാബ് സ്വദേശിനിയാണ് യുവതിയെന്നാണ് വിവരം .കഴിഞ്ഞ മാസവും ഓൾഡ്ബറി പ്രദേശത്ത് ഒരു സിഖ് യുവതി പീഡനത്തിന് ഇരയായിരുന്നു.അക്രമികളെ അടിയന്തരമായി കണ്ടെത്തണമെന്ന് യുകെയിലെ സിഖ് ഫെഡറേഷൻ ആവശ്യപ്പെട്ടു.






