തിരുവല്ല: ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി വി വി എസ്) തിരുവല്ല താലൂക്ക് സമിതി യോഗം നടത്തി. തിരുവല്ല കാര്യാലയത്തിൽ നടന്ന യോഗം ബി വി വി എസ് പത്തനംതിട്ട ജില്ലാ രക്ഷാധികാരി രാധാകൃഷ്ണൻ വേണാട്ട് ഉത്‌ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് വിജയൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബി വി വി എസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് പുല്ലാട് മുഖ്യ പ്രഭാഷണം നടത്തി.
സംഘടനാ പ്രവർത്തനവും അംഗങ്ങൾക്കും നടപ്പിലാക്കുന്ന കുടുംബഭദ്രത പദ്ധതിയായ കുടുംബമിത്ര പദ്ധതിയും വിശദീകരിച്ചു. ബി വി വി എസ് തിരുവല്ല താലൂക്ക് രക്ഷാധികാരി സോമശേഖരൻ നായർ കളമ്പാട്ട്, താലൂക്ക് ജനറൽ സെക്രട്ടറി ദിലീപ് പൂപ്പറമ്പ്, താലൂക്ക് ട്രഷറർ സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
തിരുവല്ല താലൂക്ക് ഭാരവാഹികൾ – താലൂക്ക് രക്ഷാധികാരി (സോമശേഖരൻ നായർ എൻ കളമ്പാട്ട്), പ്രസിഡൻ്റ് (വിജയൻ നായർ കെ അങ്കത്തിൽ), ജനറൽ സെക്രട്ടറി (ദിലീപ് പൂപ്പറമ്പ്), ട്രഷറർ (സുരേഷ് കുമാർ), വൈസ് പ്രസിഡൻ്റ് (ടി പി രഘുനാഥ് പ്രസന്ന അശോക് ), സെക്രട്ടറി (അനിൽ തുകലശ്ശേരി, അജയ് ഗോപിനാഥ്, ആശ എസ്) എന്നിവരാണ്.






