Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiസിന്ധുനദീജല കരാർ...

സിന്ധുനദീജല കരാർ പുനഃസ്ഥാപിക്കില്ല : അമിത് ഷാ

ന്യൂഡൽഹി : സിന്ധുനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാകിസ്ഥാൻ വെള്ളം കിട്ടാതെ വലയുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്‌ട്ര കരാറുകൾ റദ്ദാക്കാൻ ആർക്കും സാധിക്കില്ല. എന്നാൽ അത് മരവിപ്പിക്കാൻ അവകാശമുണ്ട്. ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം നമ്മള്‍ ഉപയോഗിക്കും. പാകിസ്ഥാൻ ഇന്ത്യക്കെതിരെ എന്ത് ചെയ്താലും അതിനെതിരേ ശക്തമായ നടപടിയെടുക്കാന്‍ ഇന്ത്യ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജല വിതരണം മുടങ്ങും

തിരുവല്ല : ജലഅതോറിറ്റി വളപ്പിലെ സംഭരണിയുടെ ശുചീകരണം നടക്കുന്നതിനാൽ ഇന്ന് ജല വിതരണം മുടങ്ങും. തിരുവല്ല, ചങ്ങനാശേരി നഗരസഭകളിലും വാഴപ്പള്ളി, തൃക്കൊടിത്താനം, വെളിയനാട്, എടത്വ, തലവടി മുട്ടാർ, കവിയൂർ, പെരിങ്ങര പഞ്ചായത്തുകളിൽ ജലവിതരണം...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി. 13 വരെയാണ് യജ്ഞം നടക്കുക.  യജ്ഞവേദിയിലേക്കുള്ള ദേവീ വിഗ്രഹ ഘോഷയാത്ര   കാവുംഭാഗം ഏറങ്കാവ് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി,...
- Advertisment -

Most Popular

- Advertisement -