ആലപ്പുഴ: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും, ആലപ്പുഴ ഫയർ റെസ്ക്യൂ വകുപ്പും സംയുക്തമായി സന്നദ്ധ രക്ഷാപ്രവർത്തകസേനയായ അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടർ സി. പ്രേംജി അധ്യക്ഷനായി.
ജില്ലയിലെ ഫയർ ആൻഡ് റസ്ക്യു ഓഫീസർ നിർദ്ദേശിച്ച 10 ആപ്ദ മിത്ര പ്രവർത്തകർക്കുള്ള ബാഡ്ജ് ഓഫ് ഓണർ ജില്ല കളക്ടർ സമ്മാനിച്ചു. എ.ഡി.എം ആശ സി എബ്രഹാം ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഫയർ ഓഫീസർ രാംകുമാർ, ആലപ്പുഴ, ചേർത്തല, തകഴി ഫയർ സ്റ്റേഷൻ ഓഫീസർമാർ,വിവിധ സ്റ്റേഷനുകളിലെ ഫയർമാൻമാർ,ജില്ലാ ഹസാർഡ് അനലിസ്റ്റ് ചിന്തു സി , ഡി എം പ്ലാൻ ജില്ലാ കോർഡിനേറ്റർ രാഹുൽ കുമാർ എസ്, ദുരന്തനിവാരണവിഭാഗം ഉദ്യോഗസ്ഥർ,കില ബ്ലോക്ക് കോർഡിനേറ്റർ അജിന ചന്ദ്രൻ, ശീതൾ തുടങ്ങിയവർ പങ്കെടുത്തു.