പത്തനംതിട്ട : ഏപ്രിൽ 29 മുതൽ മേയ് 3 വരെ നീണ്ടുനിന്ന നാലാമത് അന്താരാഷ്ട്ര യോഗാസന സ്പോർട്സ് ജഡ്ജസ് പരിശീലന പരിപാടിക്ക് പഞ്ചാബിലെ പാട്ടിയാലയിൽ പരിസമാപ്തി കുറിച്ചു. കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പഞ്ചാബിലെ പരിശീലന കേന്ദ്രമായ നേതാജി സുഭാഷ് കായിക പരിശീലന കേന്ദ്രത്തിൽവച്ചായിരുന്നു ക്ലാസുകൾ നടന്നത്.
യോഗസന ഭാരത്,വേൾഡ് യോഗസന,സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ വിവിധ രാജ്യങ്ങളിൽനിന്നും നൂറ്റി എൺപതോളം യോഗസന ജഡ്ജുമാർ പങ്കെടുത്തു. ഇതിൽ കേരളത്തെ പ്രതിനിധീകരിച്ചു ഒൻപതുപേർ ഉണ്ടായിരുന്ന സംഘത്തിൽ പത്തനംതിട്ട ജില്ലയിൽനിന്നും സ്മിത വിനയചന്ദ്രൻ, പ്രവീൺ പ്രസന്നൻ തുടങ്ങിയവർ ഉൾപ്പെട്ടിരുന്നു . യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ക്ഷമിൽമോൻ കലങ്ങോട്ട് പ്രസ്തുത പരിപാടിയിൽ മുഖ്യ പരിശീലകനായിരുന്നു .
പാരീസ് ഒളിമ്പിക്സിൽ ബോക്സിങ് വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുവാൻ അവസരം ലഭിച്ച ലൊവ്ലീന, പർവീൺ ഹൂഡ തുടങ്ങിയവരെ യോഗാസന ഭാരത് ജനറൽ സെക്രട്ടറി ഡോ. ജെയ്‌ദീപ് ആര്യ ചടങ്ങിൽ ആദരിച്ചു.