ആലപ്പുഴ: കെൽട്രോണിന്റെ അരൂരിൽ പ്രവർത്തിക്കുന്ന കെൽട്രോൺ കൺട്രോൾസ് ബഹിരാകാശ ഇലക്ട്രോണിക്സ് ഉൽപന്ന നിർമ്മാണശാല ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ. എസ്. സോമനാഥ് സന്ദർശിച്ചു. ബഹിരാകാശ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണം നേരിൽ കണ്ട് അദ്ദേഹം വിലയിരുത്തി. വ്യവസായ വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹിരാകാശ ഇലക്ട്രോണിക്സ് മേഖലയിലെ ഉല്പന്നങ്ങളുടെ കൈമാറ്റ ചടങ്ങും നടന്നു.
കെൽട്രോൺ കൺട്രോൾസ് അരൂരിന്റെ ജനറൽ മാനേജർ അനിൽ കുമാർ കെ.വി.യും ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൾ ഹസീബ് വി. പി യും ചേർന്ന് എൽ.പി.എസ്.സി. അസോസിയേറ്റ് ഡയറക്ടർ ആർ. ഹട്ടന് ഐ.എസ്.ആർ.ഒ. ചെയർമാന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ പദ്ധതി കൈമാറി.