ബെംഗളൂരു : ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഇസ്‌റോ. ദൗത്യത്തിന്റെ ഭാഗമായി 2024 ഡിസംബർ 30 ന് വിക്ഷേപിച്ച ചേസർ, ടാർഗറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിച്ചേർത്തു.ഇതോടെ ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
ആദ്യം ജനുവരി ഏഴിനും പിന്നീട് ജനുവരി ഒൻപതിനും ഡോക്കിംഗ് നിശ്ചിയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റി വയ്‌ക്കുകയായിരുന്നു. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യപടിയാണ് സ്പെയ്ഡെക്സ് ദൗത്യം.റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങളാണ് ഇതിനു മുൻപ് സ്പേസ് ഡോക്കിങ് സാങ്കേതികവിദ്യ കൈവരിച്ച രാജ്യങ്ങൾ.