തിരുവനന്തപുരം: ഭഗവത്ഗീത കുട്ടികളെ പഠിപ്പിക്കുന്നത് നന്നായിരിക്കുമെന്ന് ഗായിക വൈക്കം വിജയലക്ഷ്മി. ശിശുദിനാചരണത്തിന്റെ സംസ്ഥാനതല പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഭഗവത്ഗീതയുടെ മാഹാത്മത്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. നിശാഗന്ധിയിൽ നടന്ന പരിപാടിയിൽ മന്ത്രി വീണാ ജോർജും പങ്കെടുത്തു.
കുട്ടികൾക്ക് ഭഗവത്ഗീതയെക്കുറിച്ചുള്ള അറിവുകൾ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എനിക്ക് പറയാനുള്ളത്. പിഞ്ചുഹൃദയത്തെ എല്ലാവരും ദേവാലയമായി കാണുക. അവർ ദൈവത്തിന്റെ മക്കളാണ്. സത്യത്തിൻ പ്രഭ തൂവുന്ന ദൈവങ്ങളാണ് കുട്ടികൾ. അവരുടെ നല്ല ഭാവിക്കായി പ്രാർത്ഥിക്കാം. ദൈവത്തോട് നന്ദി പറയുന്നുവെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു. കുട്ടികൾക്കായി ഗാനങ്ങൾ ആലപിച്ച ശേഷമാണ് വിജയലക്ഷ്മി മടങ്ങിയത്.






